ജി. ഗോപിനാഥൻ നായർ സ്‌മൃതി പുരസ്‌കാരം ചെന്നിത്തലയ്‌ക്ക് നൽകി
Thursday 11 November 2021 12:07 AM IST
തിരുവനന്തപുരം: തുഞ്ചൻ സ്‌മാരക സമിതിയുടെ മൂന്നാമത് ജി. ഗോപിനാഥൻ നായർ സ്‌മൃതി പുരസ്‌കാരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്‌പീക്കർ എം.ബി. രാജേഷ് നൽകി. പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങൾക്കുവേണ്ടി സഭയിൽ വീറോടെ വാദിക്കുന്ന സാമാജികനാണ് അദ്ദേഹമെന്ന് സ്‌പീക്കർ പറഞ്ഞു. തുഞ്ചൻ സ്‌മാരക സമിതി പ്രസിഡന്റ് ഡോ.ടി.ജി. രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായിരുന്നു. മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. മുൻ മന്ത്രി സി. ദിവാകരൻ, ഡോ. ജോർജ് ഓണക്കൂർ, ഡോ.എം ആർ. തമ്പാൻ, ഉണ്ണിക്കൃഷ്ണൻ, പി. മോഹനൻ, സുധാകുമാരി എന്നിവർ സംസാരിച്ചു.