ജി.എസ്.ടിയെക്കുറിച്ച് ദ്വിദിന അന്താരാഷ്ട്ര സെമിനാർ

Thursday 11 November 2021 12:16 AM IST

തിരുവനന്തപുരം:ഇന്ത്യയിൽ ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്‌റ്റ്) നാളെയും മറ്റന്നാളുമായി ജി.എസ്.ടി ഇന്ത്യൻ അനുഭവപാഠങ്ങൾ എന്ന പേരിൽ അന്താരാഷ്ട്ര സെമിനാർ നടത്തും. 12ന് രാവിലെ 9.30ന് ധനമന്ത്രി കെ.എം. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും.നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ പബ്ളിക് ഫിനാൻസ് ആൻഡ് പോളിസി മുൻ ഡയറക്‌ടർ പ്രൊഫ.എം. ഗോവിന്ദറാവു മുഖ്യപ്രഭാഷണം നടത്തും.

രണ്ട് ദിവസം നീളുന്ന സെമിനാറിൽ 11 സെഷനുകളാണുള്ളത്. ഇന്ത്യയ്ക്ക് പുറമെ, ജി.എസ്.ടി നടപ്പാക്കിയിട്ടുള്ള വിവിധ വിദേശ രാജ്യങ്ങളിലെ വിദഗ്ദ്ധരും സെമിനാറിൽ പങ്കെടുക്കുമെന്ന് ഗിഫ്‌റ്റ് ഡയറക്ടർ പ്രൊഫസർ ഡോ.കെ.ജെ. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement