യുവ മാദ്ധ്യമ ക്യാമ്പിലേക്ക് അപേക്ഷിക്കാം

Thursday 11 November 2021 12:31 AM IST

തിരുവനന്തപുരം:സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡിസംബറിൽ ജില്ലയിൽ യുവ മാദ്ധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു.18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവ പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.ജില്ലയിൽ നിന്ന് 15 പേർക്കാണ് പങ്കെടുക്കാൻ അവസരം.താത്പ്പര്യമുള്ളവർ 15ന് മുമ്പായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്,ജില്ലാ യുവജനകേന്ദ്രം,ജില്ലാ പഞ്ചായത്ത്,പട്ടം,തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0471 2555740.