താത്കാലിക അദ്ധ്യാപക ഒഴിവ്

Thursday 11 November 2021 12:32 AM IST

തിരുവനന്തപുരം: മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങൾക്ക് അദ്ധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.