നൈജറിൽ ക്ലാസ് മുറിയിൽ തീപിടിത്തം : 25 കുട്ടികൾ മരിച്ചു

Thursday 11 November 2021 2:51 AM IST

യാമേ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ക്ലാസ് മുറിയിലുണ്ടായ അഗ്നിബാധയിൽ 25 കുട്ടികൾക്ക് ദാരുണാന്ത്യം. അഞ്ചും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളിൽ ചിലരുടെ നില ഗുരുതരമാണ്. മാരാഡി മേഖലയിലെ സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ ക്ലാസുകൾ നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. കുട്ടികളുടെ എണ്ണം അധികമാകുമ്പോൾ സ്കൂൾ കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം തടിയും വൈക്കോലും ഉപയോഗിച്ച് നിർമ്മിച്ച മുറികളിൽ ക്ലാസുകൾ നടത്തുന്നത് പതിവാണ്. ഇങ്ങനെ നിർമിച്ച മൂന്നു മുറികളിലാണ് തീപിടിത്തമുണ്ടായത്.ഇവ പൂർണമായും കത്തിനശിച്ചു.

ഈ വർഷമാദ്യം തലസ്ഥാനമായ നിയാമേയിലെ സ്‌കൂളിലുണ്ടായസമാന സംഭവത്തിൽ 20 കുട്ടികൾ മരിച്ചിരുന്നു. വൈക്കോൽ മേഞ്ഞ 28 ക്ലാസ് റൂമുകൾ അന്ന് അപകടത്തിൽ കത്തി നശിച്ചിരുന്നു