കായികതാരങ്ങൾക്ക് പെൻഷൻ ലഭിക്കും

Friday 12 November 2021 12:00 AM IST

കോട്ടയം : അവശത അനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്ക് പെൻഷന് അപേക്ഷിക്കാം. അന്തർ ജില്ലാ / സംസ്ഥാനതല സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുത്ത് ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവരും കളരിപ്പയറ്റിൽ അന്തർ ജില്ലാ/ സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുള്ളവരുമാകണം. പ്രായം : അറുപതോ അതിന് മുകളിലോ. വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ താഴെ. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം 30നകം സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം 1 എന്ന വിലാസത്തിൽ അപേക്ഷിക്കുക. പകർപ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം. ഫോൺ: 04812563825

Advertisement
Advertisement