പരിശോധന 5031 , കൊവിഡ് 560

Friday 12 November 2021 12:00 AM IST

കോട്ടയം: ജില്ലയിൽ 560 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 547 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേർ രോഗബാധിതരായി. 600 പേർ രോഗമുക്തരായി. 5031 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 244 പുരുഷൻമാരും 227 സ്ത്രീകളും 89 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 5151 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 328450 കൊവിഡ് ബാധിതരായി. 320870 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 26238 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

Advertisement
Advertisement