സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ഏറ്റുവാങ്ങി സഹോദരങ്ങൾ
കൽപറ്റ: ബെസ്റ്റ് എജ്യൂക്കേഷണൽ പ്രോഗ്രാം വിഭാഗത്തിൽ 2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം വയനാട് സ്വദേശികളായ സഹോദരങ്ങൾ ഏറ്റുവാങ്ങി. തരിയോട് കാവുമന്ദം നിർമൽ ബേബി വർഗീസ്, സഹോദരി ബേബി ചൈതന്യ എന്നിവരാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനിൽനിന്ന് പുരസ്‌കാരം സ്വീകരിച്ചത്.
വയനാടിന്റെ സ്വർണ ഖനന ചരിത്രം പ്രമേയമാക്കി തരിയോട് എന്ന പേരിൽ തയാറാക്കിയ ഡോക്യുമെന്ററിയാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്. നിർമൽ ബേബി ഡോക്യുമെന്ററിയുടെ സംവിധായകനും ബേബി ചൈതന്യ നിർമാതാവുമാണ്. നേരത്തേ, ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിയായി തരിയോടിനെ തെരഞ്ഞെടുത്തിരുന്നു. മറ്റു പുരസ്‌കാരങ്ങളും നേടിയ ഡോക്യുമെന്ററി ലോസ്ആഞ്ചലസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പടം സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവുമായി നിർമൽ ബേബി വർഗീസും സഹോദരി ബേബി ചൈതന്യയും