അമിത് ഷാ വാരണാസിയിൽ

Friday 12 November 2021 12:44 AM IST

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വാരണാസിയിലെത്തും. യു.പിയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ബൂത്ത് പ്രസിഡൻ്റുമാരുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ എന്നിവരടക്കമുള്ള നേതാക്കളും പങ്കെടുക്കും. സോഷ്യൽ മീഡിയ വോളണ്ടിയേഴ്സിൻ്റെ യോഗവും വിളിച്ചിട്ടുണ്ട്. അഖില ഭാരതീയ രാജ് ഭാഷാ സമ്മേളനവും അമിത് ഷാ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement