സി. ജനാർദ്ദനൻ അനുസ്മരണം

Friday 12 November 2021 12:29 AM IST

തൃശൂർ : സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന സി. ജനാർദ്ദനന്റെ ഇരുപത്തിയേഴാം ചരമവാർഷിക ദിനമായ ഇന്ന് സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് നാലിന് ജില്ലാ കൗൺസിൽ ഹാളിൽ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തും.
സി. ജനാർദ്ദനന്റെ സ്മരണാർത്ഥമുള്ള എൻഡോവ്‌മെന്റ് വിതരണം മുൻ മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും. അർജ്ജുൻ എം.ബി (സി.എം.എസ്.എച്ച്.എസ്. സ്‌കൂൾ, തൃശൂർ), എഡ്‌വിൻ ഷിബു (സെന്റ് തോമസ് കോളേജ് എച്ച്.എസ് സ്‌കൂൾ, തൃശൂർ) എന്നിവരാണ് എൻഡോവ്‌മെന്റിന് അർഹരായത്. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അദ്ധ്യക്ഷത വഹിക്കും. കെ.പി. രാജേന്ദ്രൻ, പി. ബാലചന്ദ്രൻ എം.എൽ.എ, അഡ്വ. ടി.ആർ രമേഷ് കുമാർ, കെ. ശ്രീകുമാർ, അഡ്വ. കെ.ബി സമേഷ് തുടങ്ങിയവർ സംസാരിക്കും.

Advertisement
Advertisement