ഗാനഗന്ധർവ്വന്റെ ഗാനസപര്യയ്ക്ക് നാളെ 60

Saturday 13 November 2021 4:00 AM IST

മ​ല​യാ​ളി​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കേ​ട്ട​ ​സ്വ​രം​ ​ആ​രു​ടേ​താ​ണെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​നി​സം​ശ​യം​ ​പ​റ​യാ​നാ​കു​ന്ന​ ​മ​റു​പ​ടി​ ​കെ.​ജെ.​യേ​ശു​ദാ​സെ​ന്നാ​ണ്.​ ​ആ​ധു​നി​ക​ ​കേ​ര​ളം​ ​സൃ​ഷ്ടി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ലാ​കാ​ര​ൻ​ ​ആ​രാ​ണെ​ന്ന​ ​ചോ​ദ്യ​ത്തി​നും​ ​ഈ​ ​പേ​രു​ത​ന്നെ​യാ​ണ് ​ഉ​ത്ത​രം.​ശ്രോ​താ​ക്ക​ളെ​ ​പാ​ടി​ ​ര​സി​പ്പിക്കുന്ന മ​ഹാ​ഗാ​യ​ക​ൻ​ ​ആ​ദ്യ​മാ​യി​ ​പാ​ടി​യി​ട്ട് ​ഈ​ ​ന​വം​ബ​ർ​ ​പ​തി​ന്നാ​ലി​ന് ​അ​റു​പ​ത് ​വ​ർ​ഷ​മാ​വു​ക​യാ​ണ്.​യേശു​ദാ​സി​ന്റെ​ ​ശ​ബ്ദം​ ​കേ​ൾ​ക്കാ​തെ​ ​മ​ല​യാ​ളി​യു​ടെ​ ​ഒ​രു​ദി​വ​സ​വും​ ​ക​ട​ന്നു​പോ​കു​ന്നി​ല്ല.​ന​വോ​ത്ഥാ​ന​ ​കേ​ര​ള​ത്തി​ന്റെ​ ​സൃ​ഷ്ടി​ക​ർ​ത്താ​വും​ ​വ​ഴി​കാ​ട്ടി​യു​മാ​യ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​'ജാ​തി​ഭേ​ദം​ ​മ​ത​ദ്വേ​ഷം​ ​ഏ​തു​മി​ല്ലാ​തെ​ ​സ​ർ​വ്വ​രും​ ​സോ​ദ​ര​ത്വേ​ന​ ​വാ​ഴു​ന്ന​ ​മാ​തൃ​കാ​സ്ഥാ​ന​മാ​ണി​ത് ​"​ ​എ​ന്ന​ ​കാ​ലാ​തി​വ​ർ​ത്തി​യാ​യ​ ​വ​രി​ക​ൾ​ ​ആ​ല​പി​ച്ചാ​ണ് ​യേ​ശു​ദാ​സി​ന്റെ​ ​സി​നി​മാ​വേ​ദി​യി​ലെ​ ​ക​ലാ​സ​പ​ര്യ​ ​തു​ട​ങ്ങി​യ​ത്.​ ​അ​നു​ഗ്ര​ഹീ​ത​മാ​യ​ ​ആ​ ​സ്വ​ര​മ​ഹി​മ​ ​രാ​ജ്യാ​ന്ത​ര​ ​കീ​ർ​ത്തി​ ​കൈ​വ​രി​ച്ച​ത് ​പി​ന്നീ​ടു​ള്ള​ ​ച​രി​ത്രം.​ ​​പാ​ട്ടി​ന്റെ​ ​അ​റു​പ​ത് ​വ​ർ​ഷ​ത്തി​ലെ​ത്തു​ന്ന​ ​ഗാ​ന​ഗ​ന്ധ​ർ​വ്വ​ന് ​ആ​യു​രാ​രോ​ഗ്യ​സൗ​ഖ്യ​വും​ ​ഒ​പ്പം​ ​എ​ല്ലാ​ ​ന​ന്മ​ക​ളും​ ​ആ​ശം​സി​ക്കു​ന്നു.

Advertisement
Advertisement