ലിഫ്ടിൽ യാത്രക്കാരൻ കുടുങ്ങി

Saturday 13 November 2021 12:00 AM IST

ആലപ്പുഴ: എ.വി.ജെ ജംഗ്ഷന് സമീപം ആർക്കേഡ് ബിൽഡിംഗിൽ ലിഫ്ടിൽ യാത്രക്കാരൻ കുടുങ്ങി. എസ്.ബി.ഐ ലൈഫ് ജീവനക്കാരൻ മനുവാണ് കുടുങ്ങിയത്. അഗ്നി രക്ഷാസേന എത്തും മുമ്പ് ജീവനക്കാർ ലിഫ്ട് കീ ഉപയോഗിച്ച് ആളെ പുറത്തിറക്കി. അഗ്നിരക്ഷാ സേനയുടെ പരിശോധനയിൽ ഡോറിൽ തകരാർ കണ്ടെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ആർ. ജയസിംഹൻ, എച്ച്. സതീശൻ, സീനിയർ ഫയർ ഓഫീസർ (മെക്കാനിക്) എസ്. കബീർ, ഫയർ ഓഫീസർമാരായ എ. അമർജിത്ത്, സി.കെ. സജേഷ്, എ.ജെ. ബഞ്ചമിൻ, ഫയർമാൻ (ഡ്രൈവർ) എം.എസ്. മനോജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

Advertisement
Advertisement