യു.ഡി.എഫ്. ജില്ലാ നേതൃസംഗമം 15 ന്

Friday 12 November 2021 11:53 PM IST

കാസർകോട്: യു.ഡി. എഫ്. ജില്ലാ നേതൃസംഗമം 15 ന് രാവിലെ 10 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൽഘാടനം ചെയ്യും. സംസ്ഥാന ജനറൽ കൺവീനർ എം.എം. ഹസ്സൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി തുടങ്ങിയ യു.ഡി.എഫ്. ഘടക കക്ഷി നേതാക്കൾ സംബന്ധിക്കും. യു.ഡി. എഫ്. ജില്ലാ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ, യു.ഡി.എഫ്.പഞ്ചായത്ത് - മുനിസിപ്പൽ ചെയർമാൻ കൺവീനർമാർ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ബാങ്ക് ഡയരക്ടർമാർ സംബന്ധിക്കണമെന്ന് ജില്ലാ ചെയർമാൻ സി.ടി. അഹമ്മദലിയും, ജനറൽ കൺവീനർ എ.ഗോവിന്ദൻനായരും അറിയിച്ചു.

Advertisement
Advertisement