ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​വെ​ടി​വ​യ്പ്:​ ​പി​ടി​കി​ട്ടാ​പ്പു​ള്ളി​ ​മും​ബ​യി​ൽ​ ​അ​റ​സ്റ്റിൽ

Saturday 13 November 2021 1:19 AM IST

കൊ​ച്ചി​:​ ​ന​ടി​ ​ലീ​ന​ ​മ​രി​യ​ ​പോ​ളി​ന്റെ​ ​പ​ന​മ്പി​ള്ളി​ന​ഗ​റി​ലെ​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​റി​ൽ​ ​വെ​ടി​വ​യ്പ് ​ന​ട​ത്തി​യ​ ​കേ​സി​ലെ​ ​പി​ടി​കി​ട്ടാ​പ്പു​ള്ളി​ ​യൂ​സ​ഫ് ​സി​യ​ ​മും​ബ​യി​ൽ​ ​അ​റ​സ്റ്റി​ലാ​യി.​ ​അ​ധോ​ലോ​ക​ ​കു​റ്റ​വാ​ളി​ ​ര​വി​ ​പൂ​ജാ​രി​ക്ക് ​ക്വ​ട്ടേ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​ഇ​ട​നി​ല​ക്കാ​ര​നാ​യ​ത് ​സി​യ​യാ​ണ്.​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ക്കാ​ൻ​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​പി​ടി​യി​ലാ​യ​ത്.
വ്യാ​ജ​ ​പാ​സ്‌​പോ​ർ​ട്ടു​മാ​യെ​ത്തി​യ​ ​സി​യ​യെ​ ​തി​ര​ച്ചി​ൽ​ ​നോ​ട്ടീ​സ് ​പ്ര​കാ​രം​ ​തി​രി​ച്ച​റി​ഞ്ഞ​ ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ർ​ ​ത​ട​ഞ്ഞു​വ​ച്ച് ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​തീ​വ്ര​വാ​ദ​ ​വി​രു​ദ്ധ​ ​സേ​ന​(​എ.​ടി.​എ​സ്)​ ​ക്ക് ​കൈ​മാ​റി.​ ​ഇ​ന്ന​ലെ​ ​കൊ​ച്ചി​യി​ലെ​ ​എ.​ടി.​എ​സ് ​ആ​സ്ഥാ​ന​ത്ത് ​ചോ​ദ്യം​ ​ചെ​യ്തു.​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.
കാ​സ​ർ​കോ​ട്ടെ​ ​ഗു​ണ്ടാ​നേ​താ​വാ​യ​ ​സി​യ​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘം​ ​ലീ​ന​ ​മ​രി​യ​ ​പോ​ളി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.​ ​ബി​ലാ​ൽ,​ ​വി​പി​ൻ​ ​എ​ന്നി​വ​രാ​ണ് 2018​ ​ഡി​സം​ബ​ർ​ 15​ന് ​ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ​ത്തി​ ​വെ​ടി​വ​ച്ച​ത്.​ ​ബി​ലാ​ൽ,​ ​വി​പി​ൻ,​ ​അ​ൽ​ത്താ​ഫ് ​എ​ന്നി​വ​രെ​ ​ക്രൈം​ബ്രാ​ഞ്ച് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​പി​ന്നീ​ട് ​കേ​സ് ​ഏ​റ്റെ​ടു​ത്ത​ ​എ.​ടി.​എ​സ് ​ബം​ഗ​ളു​രു​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​ര​വി​പൂ​ജാ​രി​യെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​നി​സാം​ ​സ​ലീം,​ ​അ​ജാ​സ് ​എ​ന്നീ​ ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടാ​നു​ണ്ട്.

Advertisement
Advertisement