താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പദ്മശ്രീ തിരിച്ചുനൽകുമെന്ന് കങ്കണ

Sunday 14 November 2021 1:49 AM IST

മുംബയ്: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്​. സ്വാതന്ത്ര്യത്തിനെതിരായ ആദ്യത്തെ സംഘടിതമായ പോരാട്ടം നടന്നത്​ 1857ലാണെന്നും അതിനൊപ്പം സുഭാഷ്​ ചന്ദ്രബോസ്​, റാണി ലക്ഷ്​മിഭായ്​, വീർസവർക്കർ എന്നിവരുടെ ത്യാഗങ്ങളുമുണ്ടെന്നും കങ്കണ പറഞ്ഞു.

1857ൽ എന്ത്​ സംഭവിച്ചുവെന്ന്​ എനിക്കറിയാം. എന്നാൽ, 1947ൽ ഏത്​ യുദ്ധമാണ്​ നടന്നത്​. അത്​ എനിയ്ക്ക് ആരെങ്കിലും പറഞ്ഞുതന്നാൽ പദ്​മശ്രീ തിരിച്ച്​ നൽകാനും മാപ്പ്​ പറയാനും തയ്യാറാണ്​. അതിനായി ആരെങ്കിലും തന്നെ സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ ലഭിച്ചത്​ വെറും ഭിക്ഷമാത്രമായിരുന്നുവെന്നും ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ്​ ഭരണമെന്നുമുള്ള കങ്കണയുടെ പ്രസ്താവനയാണ് വിവാദത്തിലായത്.

Advertisement
Advertisement