ബയോ പോളിമറുകൾ പുതിയ വിപ്ലവത്തിന്

Sunday 14 November 2021 12:00 AM IST

കോട്ടയം: രാസവളങ്ങളുടെ വിവേചനരഹിതമായ ഉപയോഗം മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണത്തിനിടയാക്കുന്ന സാഹചര്യത്തിൽ ആവശ്യമുള്ള പോഷകങ്ങൾ ഫലപ്രദമായി നിയന്ത്രിതമായ അളവിൽ ചെടികൾക്ക് ലഭ്യമാക്കുന്നതിന് ബയോ പോളിമറുകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങൾ ഏറെ മുന്നോട്ട് പോയതായി റഷ്യൻ ശാസ്ത്രജ്ഞ ഡോ എകട്രിന ഷിഷട്‌സ്‌കയ പറഞ്ഞു. എം.ജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഭൗതിക ശാസ്ത്ര ഗവേഷണ രംഗത്തെ നൂതന പ്രവണതകൾ സംബന്ധിച്ച ത്രിദിന അന്തർദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. കോൺഫറൻസിന്റെ രണ്ടാം ദിനമായ ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവ ഗവേഷകരും ശാസ്ത്രജ്ഞരും പങ്കെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച കോൺഫറൻസ് ഇന്ന് സമാപിക്കും.

Advertisement
Advertisement