അഖിലേഷ് യാദവ് മതം മാറിയേക്കും, സമാജ്‌വാദി ജിന്നയുടെയും അസം ഖാന്റെയും പാർട്ടിയായി മാറി, രൂക്ഷവിമർശനവുമായി ബിജെപി

Saturday 13 November 2021 6:52 PM IST

ന്യൂഡൽഹി : പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദി ജിന്നയെ അഖിലേഷ് യാദവ് പുകഴ്ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ജിന്നയെ മഹദ് വ്യക്തിയായി അഖിലേഷ് കാണുകയാണെന്നും അമിത് ഷാ പറഞ്ഞു ഉത്തര്‍പ്രദേശില്‍ നടന്ന പൊതുയോഗത്തിലാണ് അമിത് ഷാ സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്.

ബി.ജെ.പി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ തുടങ്ങിയ വികസനോന്മുഖ പരിപാടികൾക്കൊപ്പം ബി.ജെ.പി നിൽക്കുമ്പോൾ എസ്.പി ജിന്ന, അസം ഖാന്‍, മുഖ്താര്‍ അന്‍സാരി എന്നിവരോടൊപ്പമാണെന്ന് അമിത് ഷാ ആരോപിച്ചു അഖിലേഷ് യാദവിന്റെ ഭരണത്തില്‍ അസംഗഢ് തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നെങ്കില്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം പ്രീണനത്തിനായി അഖിലേഷ് മതം മാറിയേക്കുമെന്ന് യു.പി മന്ത്രി ആനന്ദ് സ്വരൂപും വിമർശിച്ചു

ഹര്‍ദോയി റാലിയിലാണ് അഖിലേഷ് യാദവ് മുഹമ്മദലി ജിന്നയെ മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരുമായി ഉപമിച്ചത്. ഇവരെല്ലാം ഒരേ സ്ഥാപനത്തില്‍ പഠിച്ചവരാണെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നവരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.