കണ്ണൂരിലെ നാട്ടു മാഞ്ചോട്ടിലിന് കേന്ദ്ര അംഗീകാരം

Saturday 13 November 2021 9:23 PM IST
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോറയിൽ നിന്ന് നാട്ടു മാഞ്ചോട്ടിൽ പ്രതിനിധികൾ പുരസ്കാരം ഏറ്റു വാങ്ങുന്നു

തൃശൂർ: കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെൽ നാമനിർദ്ദേശം ചെയ്ത കണ്ണൂരിലെ നാട്ടുമാഞ്ചോട്ടിൽ സംഘത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ സസ്യ ജനിതക സംരക്ഷണ കൂട്ടായ്മക്കുള്ള പുരസ്കാരം ലഭിച്ചു. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിൽ നിന്ന് സംഘം പ്രതിനിധികൾ ഏറ്റുവാങ്ങി. 2016 ൽ സര്‍ക്കാരിതര സംഘടനയായാണ് നാട്ടു മാഞ്ചോട്ടിൽ എഡ്യുക്കേഷണൽ ആൻഡ് ഇൻഡിജനസ് ഫ്രൂട്ട് പ്ലാന്റ്സ് കൺസർവേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റ് രൂപീകരിച്ചത്. നാട്ടുമാവുകളെ കുറിച്ചും അതിന്‍റെ വൈവിദ്ധ്യങ്ങളെ കുറിച്ചും പഠനം നടത്തുകയും വംശനാശം നേരിടുന്നവയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഇവരുടെ പ്രവര്‍ത്തനഫലമായാണ് ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക ഗ്രാമമായി കണ്ണൂരിലെ കണ്ണപുരം പഞ്ചായത്ത്‌ മാറിയത്. 200 ഓളം മാവുകൾ ഇവർ സംരക്ഷിക്കുന്നു.

Advertisement
Advertisement