സ്‌കൂൾ പ്രവേശന കവാടം ഉദ്ഘാടനം

Saturday 13 November 2021 9:30 PM IST
ചെറുകുന്ന് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനകവാടം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:ചെറുകുന്ന് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി രമേശ്‌ നമ്പ്യാർ സ്പോൺസർ ചെയ്ത പ്രവേശന കവാടം ഉദ്ഘാടനവും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി സി നമ്പ്യാരെ ആദരിക്കലും മുൻ മന്ത്രി ഇ .പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി. ഷാജിർ അദ്ധ്യക്ഷത വഹിച്ചു. എം. വിജിൻ എം. എൽ. എ, ചെറുകുന്ന് കണ്ണപുരം,പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. നിഷ,രതീഷ് നമ്പ്യാർ,കെ രതി, പി .ടി .എ പ്രസിഡന്റ് എം ഗണേശൻ,പ്രധാനാദ്ധ്യാപിക പി. എം. പ്രസന്ന കുമാരി, ടി .സി .ഗംഗാധരൻ എന്നിവർ സംസാരിച്ചു സ്കൂൾ ശതാബ്‌ദി ആഘോഷ കമ്മറ്റി ചെയർമാൻ എൻ. ശ്രീധരൻ, സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ടി .തസ്‌നിം നന്ദിയും പറഞ്ഞു.

Advertisement
Advertisement