തൃപ്രയാർ ക്ഷേത്രത്തിൽ അമൃതേത്ത് വഴിപാട്

Saturday 13 November 2021 10:15 PM IST

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൃശ്ചികം 1 മുതൽ ശാസ്താവിന് അമൃത് നിവേദ്യം വഴിപാട് ആരംഭിക്കുന്നു. ഇതിനായി ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് അനുവാദം നൽകി. രോഗശമനത്തിനും ആരോഗ്യത്തിനുമായി ശാസ്താപ്രതിഷ്ഠ കണ്ട് തൊഴുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ആയുർവേദ വിധി പ്രകാരം ഔഷധക്കൂട്ടുകൾ ചേർത്ത് ക്ഷേത്രം ഊരായ്മ ഡോ. പുന്നപ്പിള്ളി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് അമൃത് തയ്യാറാക്കുക. അമൃത് ശാസ്താവിന് നിവേദ്യം കഴിഞ്ഞ് ഭക്തർക്ക് വിതരണം ചെയ്യും. വൃശ്ചികം 1ന് രാവിലെ 8 ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ആദ്യ വഴിപാട് നടത്തി അമൃതേത്ത് സ്വീകരിക്കും.

Advertisement
Advertisement