മുല്ലപ്പെരിയാർ: കോൺഗ്രസ് 21 ന് മനുഷ്യച്ചങ്ങല തീർക്കും

Sunday 14 November 2021 12:50 AM IST

തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ കേരളത്തെ വഞ്ചിച്ചുവെന്നാരോപിച്ച് ഡി. സി. സിയുടെ നേതൃത്വത്തിൽ നവംബർ 21 ന് കെ. കെ റോഡിൽ വണ്ടിപ്പെരിയാർ മുതൽ വളാർഡി വരെ മനുഷ്യച്ചങ്ങല തീർക്കും. കെ .പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖരായ കോൺഗ്രസ് നേതാക്കളും ചങ്ങലയിൽ അണി ചേരുമെന്ന് ഡി. സി. സി പ്രസിഡന്റ് സി. പി. മാത്യു അറിയിച്ചു. പുതിയ ഡാം നിർമ്മിക്കുന്നത് തടയാൻ കേരള സർക്കാരും തമിഴ്‌നാട് സർക്കാരും ഒത്തു കളിക്കുകയാണ്. ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തുന്നത് ഡാമിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും മാത്യു പറഞ്ഞു. പത്ര സമ്മേളനത്തിൽ കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഡി. സി. സി. ഭാരവാഹികളായ എൻ. ഐ. ബെന്നി, ജോസ് അഗസ്റ്റ്യൻ, ജാഫർഖാൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement