സ്വാമി ജോൺ ധർമ്മതീർത്ഥരുടെ ആത്മകഥ പ്രസിദ്ധീകരിച്ചു

Sunday 14 November 2021 12:48 AM IST

തൃശൂർ: ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനും ശ്രീനാരായണ ധർമ്മസംഘം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത സ്വാമി ജോൺ ധർമ്മ തീർത്ഥരുടെ ആത്മകഥയുടെ വിവരണാത്മക പതിപ്പ് പ്രസിദ്ധീകരിച്ചു. ന്യൂഡൽഹിയിലെ മീഡിയ ഹൗസും സാഹിത്യ പ്രവർത്തക സഹകരണ സംഘവും ചേർന്നാണ് പ്രസിദ്ധീകരിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ജീവിതവും എഴുത്തുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിട്ടുള്ള പി.ആർ ശ്രീകുമാറാണ് ഈ പതിപ്പിന്റെ എഡിറ്റർ. 1987ൽ സി.ആർ കേശവൻ വൈദ്യരാണ് സ്വാമിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിൽ സ്വാമി നടത്തിയിട്ടുള്ള വിട്ടുകളയലുകൾ വിശദമാക്കുന്ന അടിക്കുറിപ്പുകളുള്ളതാണ് പുതിയ പതിപ്പ്. ക്രിസ്തുമത പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ സ്വാമി എഴുതിയ ഹൃദയ സ്പർശിയായ മൂന്ന് ലേഖനങ്ങളും ശാശ്വതികാനന്ദ സ്വാമി എഴുതിയ അവതാരികയും സി.ആർ കേശവൻ വൈദ്യരുടെ ആമുഖവും ഈ പതിപ്പിൽ അതേപടി ചേർത്തിട്ടുണ്ട്. പുസ്തകം നാഷണൽ ബുക് സ്റ്റാൾ വഴിയും മീഡിയ ഹൗസിന്റെ വെബ്‌സൈറ്റ് (www.mediahouse.online) വഴിയും ലഭ്യമാണ്. പരിമിത കാലത്തേക്ക് ഡിസ്‌കൗണ്ടും ഉണ്ട്.

Advertisement
Advertisement