'നീതിയുടെ വിളക്കുമരം' പ്രകാശനം

Sunday 14 November 2021 2:08 AM IST

തിരുവനന്തപുരം:ഫാദർ സ്റ്റാൻ സ്വാമിയുടെ ജീവിത പോരാട്ടങ്ങളെക്കുറിച്ച് സുനിൽ പി.ഇളയിടത്തിന്റെ നേതൃത്വത്തിൽ രചിച്ച 'നീതിയുടെ വിളക്കുമരം' എന്ന പുസ്‌തകത്തിന്റെ പ്രകാശനം പ്രസ്ക്ലബ് ഹാളിൽ നടന്നു. എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ കൈയിൽ നിന്ന് സാമൂഹിക പ്രവർത്തക സീറ്റാ ദാസൻ പുസ്‌തകം ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.ഫാദർ സ്റ്റാൻ ഐക്യദാർഢ്യസമിതി,എഴുത്ത് മാസിക, കേരള ഐക്കഫ്,അർണോസ് പാതിരി അക്കാഡമി,കേരള ജെസ്യൂട്ട് സൊസൈറ്റി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.ബേബി ചാലിൽ,ബിജു ജോർജ്,ആർ. അജയൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement