നിർമ്മിതി പ്രദർശനം

Monday 15 November 2021 12:30 AM IST

പൂവാർ: കൊവിഡ് കാലത്ത് അടച്ചിടപ്പെട്ട ബാല്യ-കൗമാരങ്ങളുടെ സർഗസൃഷ്ടി വൈഭവങ്ങളുടെ പ്രദർശനമായ 'നിർമ്മിതി 'അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അരുമാനൂർ എൽ.പി സ്കൂൾ അദ്ധ്യാപിക വസന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി.സജിത് കുമാർ, സുനിൽകുമാർ, ജീജ ജി. റോസ്, വിജിൽ പ്രസാദ്, ജോയ് ജോൺസ് എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി ഇരുനൂറിൽപ്പരം കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങളും മോഡലുകളും കരകൗശല ഉല്പന്നങ്ങളും ശേഖരണങ്ങളും പ്രദർശിപ്പിച്ചു.

Advertisement
Advertisement