ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ തുടങ്ങി

Sunday 14 November 2021 10:50 PM IST

ഗുരുവായൂർ: മണ്ഡലകാലത്തിന് മുന്നോടിയായി ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ ആരംഭിച്ചു. മണ്ഡലകാലം തുടങ്ങുന്ന ചൊവ്വാഴ്ച ശുദ്ധിചടങ്ങുകൾക്ക് സമാപനമാകും. ഉപദേവന്മാർക്കുള്ള ശുദ്ധിച്ചടങ്ങുകൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഗുരുവായൂരപ്പന് മുന്നിൽ രക്ഷോഘ്‌ന ഹോമവും വാസ്തുഹോമവും വാസ്തുകലശാഭിഷേകവും നടന്നു. ഇന്ന് രാവിലെ ശുദ്ധിച്ചടങ്ങുകൾ തുടരും. ചൊവ്വാഴ്ച ഉച്ചപ്പൂജയ്ക്ക് ഗുരുവായൂരപ്പന് 25 കലശം അഭിഷേകം നടക്കും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനാകും. ഇന്നലെ രാവിലെ ഭഗവതിക്ക് കലശം അഭിഷേകം ചെയ്തു.

Advertisement
Advertisement