മുഴവൻകോട് കരയോഗ വാർഷികം

Monday 15 November 2021 12:41 AM IST

കാട്ടാക്കട: മുഴുവ൯കോട് എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം സാഹിത്യകാരൻ തലയൽ മനോഹരൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കാട്ടാക്കട അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാർ, ട്രഷറർ വിനോദ്, കരയോഗം ഭാരവാഹികളായ ചന്ദ്രബാബു, നിഖിൽ, പ്രേംജിത്, വിജയകുമാർ, സുരേഷ്, പ്രമോദ്, ശ്രീകുമാർ, ഉണ്ണിക്കൃഷ്ണൻ,​ ശശികല എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചികിത്സാ സഹായ വിതരണം കരയോഗം പ്രസിഡന്റും മെരിറ്റ് അവാർഡ് വിതരണം മനോഹരൻ നായരും നിർവഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത യൂണിയൻ പ്രതിനിധി അശോക് കുമാറിനെ ആദരിച്ചു.

Advertisement
Advertisement