പോ‌ർഷെയുടെ സമ്പൂർണ ഇലക്‌ട്രിക് ടൈകാൻ വിപണിയിൽ

Monday 15 November 2021 3:58 AM IST

കൊച്ചി: പോർഷെയുടെ ആദ്യ ഓൾ-ഇലക്‌ട്രിക് മോഡലായ ടൈകാൻ ഇന്ത്യയിലെത്തി. ടൈകാൻ,​ ടൈകാൻ 4എസ്.,​ ടർബോ,​ ടർബോ എസ് എന്നീ സലൂൺ പതിപ്പുകളിൽ ലഭിക്കും. 1.5 കോടി രൂപ മുതലാണ് വില. 4എസ്.,​ ടർബോ,​ ടർബോ എസ് പതിപ്പുകൾക്ക് 'ക്രോസ് ടൂറിസ്‌മോ" വേരിയന്റും ലഭ്യമാണ്. സിംഗിൾ ഡെക്ക് 79.2 കെ.ഡബ്ള്യു.എച്ച് മുതൽ 2- ഡെക്ക് 93.4 കെ.ഡബ്ള്യു.എച്ച് കപ്പാസിറ്റി റേഞ്ചുകളുള്ള ബാറ്ററികളാണ് ഇവയ്ക്കുള്ളത്.
വിദേശ വിപണികളിൽ നേരത്തെയെത്തിയ പുത്തൻ ടൈകാന്റെ 30,​000 യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 2022 ജനുവരി-മാർച്ച് പാദത്തിലായിരിക്കും വില്പന ആരംഭിക്കുക.
ഇന്ത്യയിൽ വലിയ പ്രതീക്ഷകളാണ് പോർഷെയ്ക്കുള്ളത്. നടപ്പുവർഷം ജൂലായ്-സെപ്‌തംബറിൽ വില്പന വളർച്ച 164 ശതമാനമാണ്. 2021 ജനുവരി-സെപ്‌തംബറിൽ 90 ശതമാനം വളർ‌ച്ചയോടെ 334 മോഡലുകൾ വിറ്റഴിച്ചു. ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന ആഡംബര വാഹന ബ്രാൻഡായി മാറുകയാണ് പോർഷെയുടെ ലക്ഷ്യം.

Advertisement
Advertisement