പ്രതിസന്ധികൾ മുതലാളിത്ത ചൂഷണ രീതി ശാസ്ത്രത്തിന്റെ ഉപോൽപന്നം : എ. വിജയരാഘവൻ

Monday 15 November 2021 1:50 AM IST

  • സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം

തൃശൂർ : ലോകത്ത് പുതുതായി ഉണ്ടായിട്ടുള്ള മുഴുവൻ പ്രതിസന്ധികളും മുതലാളിത്ത ചൂഷണ രീതി ശാസ്ത്രത്തിന്റെ ഉപോൽപന്നമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സി.പി.എം തൃശൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ മഹാമാരികൾ ഉണ്ടായതും കൃത്യമായ ചികിത്സ കിട്ടാത്തതും ആഗോളവത്കരണത്തിന്റെ പരിണിതഫലമാണ്. സാമ്പത്തിക പ്രതിസന്ധികളിലും രോഗങ്ങളിലും വലഞ്ഞ് ലോകത്തെ 30 ശതമാനംപേർ കടുത്ത ദുരിതത്തിലായി. ഇതിനായി ഭരണാധികാരികൾ പ്രഖ്യാപിച്ച ഉത്തേജ പാക്കേജുകളെല്ലാം കുത്തക മുതലാളിമാരുടെ സംരക്ഷണത്തിനായുള്ളതായി മാറി.

സമ്പന്നന്മാരെ വളർത്തുന്ന മോദിയുടെ നയം മൂലം മുതലാളിമാർക്ക് വേഗത്തിൽ ലാഭം കൊയ്യാവുന്ന രാജ്യമായി ഇന്ത്യ മാറി. സാധാരണക്കാരെ ചൂഷണത്തിന്റെ നെരിപ്പോടിലേക്ക് തള്ളിവിടുന്നു. ഇതിനെതിരെ പ്രതിരോധിക്കാനുള്ള ശേഷി പോലും ഇല്ലാതെ കോൺഗ്രസ് അനുദിനം ശിഥിലമാകുന്നു. ഗൗരവകരമായ ഈ പ്രതിസന്ധികളെ മറികടക്കാൻ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബഹുജന പോരാട്ടങ്ങൾക്കേ കഴിയൂവെന്നും വിജയരാഘവൻ പറഞ്ഞു. മുതിർന്ന പാർട്ടി അംഗം എ.ആർ. കുമാരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, പി.കെ. ബിജു, യു.പി. ജോസഫ്, എം.കെ. കണ്ണൻ, പി.കെ. ഷാജൻ, മന്ത്രി ആർ. ബിന്ദു, ഏരിയാ സെക്രട്ടറി രവീന്ദ്രൻ, മേയർ എം.കെ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

ക​രു​വ​ന്നൂ​ർ​ ​വി​ഷ​യ​ത്തി​ന് ​കാ​ര​ണം
നേ​താ​ക്ക​ളു​ടെ​ ​പി​ടി​പ്പു​കേ​ട്

  • രൂ​ക്ഷ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ച് ​പ്ര​തി​നി​ധി​കൾ


തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​വി​ഷ​യ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​സം​സ്ഥാ​ന​ ​ജി​ല്ലാ​ ​നേ​താ​ക്ക​ൾ​ക്ക് ​നേ​രെ​ ​വി​മ​ർ​ശ​ന​ശ​ര​വു​മാ​യി​ ​പ്ര​തി​നി​ധി​ക​ൾ.
സി.​പി.​എം​ ​തൃ​ശൂ​ർ​ ​ഏ​രി​യ​ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ​ചി​ല​ ​നേ​താ​ക്ക​ളെ​ ​പേ​രെ​ടു​ത്ത് ​പ​റ​ഞ്ഞ് ​വി​മ​ർ​ശി​ച്ച​ത്.
മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളു​ടെ​ ​പി​ന്തു​ണ​ ​ത​ട്ടി​പ്പു​കാ​ർ​ക്ക് ​ല​ഭി​ച്ച​താ​യി​ ​സം​ശ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന​ ​ആ​രോ​പ​ണ​വും​ ​പ്ര​തി​നി​ധി​ക​ൾ​ ​ഉ​യ​ർ​ത്തി.​ ​പാ​ർ​ട്ടി​യെ​ ​പൊ​തു​സ​മൂ​ഹ​ത്തി​ൽ​ ​മോ​ശ​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ഘ​ട്ടം​ ​വ​രെ​ ​നേ​താ​ക്ക​ൾ​ ​മൂ​ടി​വെ​ച്ചു.​ ​ചി​ല​ ​നേ​താ​ക്ക​ളു​ടെ​ ​വ​ഴി​വി​ട്ട​ ​ജീ​വി​ത​ ​രീ​തി​യും​ ​മോ​ശം​ ​പെ​രു​മാ​റ്റ​വും​ ​പ്ര​തി​നി​ധി​ക​ൾ​ ​ഉ​ന്ന​യി​ച്ചു.​ ​മു​തി​ർ​ന്ന​ ​നേ​താ​വി​ൽ​ ​നി​ന്നും​ ​വ​നി​ത​ക​ൾ​ക്ക് ​നേ​രെ​യു​ണ്ടാ​യ​ ​സ​മീ​പ​ന​ത്തി​ൽ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​കൂ​ടു​ത​ൽ​ ​നാ​ണ​ക്കേ​ടു​ണ്ടാ​വു​മെ​ന്നാ​യി​രു​ന്നു​ ​ഒ​രു​ ​പ്ര​തി​നി​ധി​യു​ടെ​ ​മു​ന്ന​റി​യി​പ്പ്.

തു​ട​ർ​ഭ​ര​ണം​ ​ല​ഭി​ച്ച​തി​ന്റെ​ ​സ​ന്തോ​ഷ​ത്തേ​ക്കാ​ളു​പ​രി​ ​ദി​നേ​ന​യു​യ​രു​ന്ന​ ​വി​വാ​ദ​ങ്ങ​ൾ​ ​പാ​ർ​ട്ടി​ക്കും​ ​സ​ർ​ക്കാ​രി​നും​ ​അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്നു​ണ്ട്.​ ​കോ​ൺ​ഗ്ര​സി​ൽ​ ​ത​മ്മി​ൽ​ത്ത​ല്ല് ​തീ​ർ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ​ര​ക്ഷ​പ്പെ​ട്ടു​ ​പോ​കു​ന്ന​ത്.​ ​പൊ​ലീ​സ് ​പെ​രു​മാ​റ്റ​വും​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഭ​ര​ണ​വും​ ​ച​ർ​ച്ച​യി​ൽ​ ​ഉ​യ​ർ​ന്നു.​ ​ഇ​ന്നും​ ​ച​ർ​ച്ച​ ​തു​ട​രും.​ ​നി​ല​വി​ലെ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ര​വീ​ന്ദ്ര​ൻ​ ​തു​ട​രാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം​ ​ഗ്രീ​ഷ്മ​ ​അ​ജ​യ​ഘോ​ഷ്,​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​രാ​ജ​ശ്രീ​ ​ഗോ​പ​ൻ​ ​എ​ന്നി​വ​ർ​ ​പു​തി​യ​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടേ​ക്കും.​ ​സ​മ്മേ​ള​നം​ ​സം​സ്ഥാ​ന​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ 11​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ക​ളി​ൽ​ ​നി​ന്ന് 145​ ​പ്ര​തി​നി​ധി​ക​ളും​ ​ഏ​രി​യ​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​തി​ങ്ക​ളാ​ഴ്ച​ ​സ​മ്മേ​ള​നം​ ​സ​മാ​പി​ക്കും.

ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ൽ​ ​മേ​യ​റും

കോ​ൺ​ഗ്ര​സ് ​വി​മ​ത​നാ​യി​ ​മ​ത്സ​രി​ച്ച് ​വി​ജ​യി​ച്ച​ ​മേ​യ​ർ​ ​എം.​കെ.​ ​വ​ർ​ഗീ​സും​ ​ഏ​രി​യ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വേ​ദി​യി​ലാ​ണ് ​വ​ർ​ഗീ​സി​ന് ​ഇ​രി​പ്പി​ടം​ ​ന​ൽ​കി​യ​ത്.

Advertisement
Advertisement