ആലിയഭട്ടിന്റെ ഗംഗുഭായ് ഫെബ്രുവരി 18ന്

Tuesday 16 November 2021 7:02 AM IST

അതിഥി വേഷത്തിൽ അജയ് ദേവ്‌ഗൺ ,ഇമ്രാൻ ഹാഷ്‌മി

ബോളിവുഡ് താരം ആലിയഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്തിയവാഡി 2022 ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തും. മുംബയ്‌യിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയ ക്വീനിനെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഗുജറാത്തിലെ കത്തിയവാഡിൽ നിന്ന് കാമാത്തിയിലെത്തി ഡോണായി മാറിയ ഗംഗുഭായ് ആലിയയുടെ അഭിനയജീവിതത്തിലെ വമ്പൻ മേക്കോവറുകളിൽ ഒന്നായിരിക്കുമെന്നാണ് ബോളിവുഡ് വിശേഷിപ്പിക്കുന്നത്.ഹുസൈൻ സെയ്‌ദിയുടെ മാഫിയ ക്വീൻസ് ഒഫ് മുംബയ് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ. ശന്തനു മഹേശ്വരി, വിജയ് ഗാസ്, ഹിമ ഖുറേഷി എന്നിവരാണ് മറ്റു താരങ്ങൾ. അതിഥി വേഷത്തിൽ അജയ് ദേവ്‌ഗണും ഇമ്രാൻ ഹാഷ്‌മിയും ചിത്രത്തിൽ എത്തുന്നുണ്ട്. സന്ദീപ് ചാറ്റർജിയാണ് ഛായാഗ്രഹണം. ഗാനങ്ങൾ സഞ്ജയ് ലീല ബൻസാലി. ബൻസാലി പ്രൊഡക‌്‌ഷൻസും പെൻ ഇന്ത്യയും ചേർന്നാണ് നിർമ്മാണം.