ലിവർപൂൾ സ്ഫോടനം: മൂന്ന് പേർ അറസ്റ്റിൽ
Tuesday 16 November 2021 2:40 AM IST
ലണ്ടൻ: ബ്രിട്ടനിലെ ലിവർപൂളിൽ ആശുപത്രിയ്ക്ക് സമീപം സ്ഫോടനം നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഭീകരവാദ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ലിവർപൂൾ വനിതാ ആശുപത്രിക്ക് പുറത്ത് ടാക്സി കാർ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചിരുന്നു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. 29, 26, 21 വയസ് പ്രായമുള്ളവരെയാണ് കെൻസിംഗ്ടണിൽ വച്ച് നോർത്ത് വെസ്റ്റ് പൊലീസ് പിടികൂടിയത്. ലിവർപൂളിൽ നടന്ന ദാരുണമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം താനുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ട്വീറ്റ് ചെയ്തു. എമർജൻസി സർവീസ് നടത്തിയവരോടും പൊലീസിനോടും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും ബോറിസ് കുറിച്ചു.