ഭാ​ര്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വം: പ്ര​തി​ക്കാ​യി​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​തം

Tuesday 16 November 2021 12:24 AM IST

പാലോട്: പനങ്ങോട് പറങ്കിമാംവിള നവാസ് മൻസിലിൽ നാസിലെ ബീവി(42)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുൾ റഹീമിനെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കിട്ടിയ തെളിവുകളനുസരിച്ച് ഇതൊരു ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ക​ഴി​ഞ്ഞ​ ​ബു​ധ​നാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് ​അ​ബ്ദു​ൾ​ ​റ​ഹീം​ ​ഭാ​ര്യ​യെ​ ​കു​ത്തി​ക്കൊ​ന്ന​ത്.​ മൂന്നു കുത്തുകളാണ് ശരീരത്തിലേറ്റിരുന്നത്. കുത്തുകളിൽ നിന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം. കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇയാൾ കൊലക്കായുള്ള ആസൂത്രണം ആരംഭിച്ചിരുന്നു. കൊലപാതകശേഷം രക്ഷപ്പെടാനായി ഇയാൾ ഒരു ആക്ടിവ സ്കൂട്ടർ വാങ്ങിയിരുന്നു. ഈ വിവരം എല്ലാ പേരിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു. ഇതുകൂടാതെ ബുധനാഴ്ച രാത്രി സാധാരണ വരുന്നതിലും വൈകി വീട്ടിലെത്തിയ അബ്ദുൾ റഹീം രണ്ടു മിഠായി കൊണ്ടുവന്ന് ഭാര്യക്കും മകൾക്കും കൊടുത്തു. ഈ മിഠായിയിൽ അമിതമായി മയക്കുമരുന്ന് കലർന്നിരുന്നതായി സംശയമുണ്ട്. നാസിലാ ബീവിക്ക് കഴുത്തിന് പിന്നിലും നെഞ്ചിലുമായി മൂന്നുകുത്തുകളാണേറ്റത്. ഇതോന്നും തൊട്ടടുത്ത് കിടന്ന് ഉറങ്ങിയ മകളോ വീട്ടിലുണ്ടായിരുന്നവരോ അറിഞ്ഞിരുന്നില്ല.

ഇയാൾക്ക് നോട്ടിരട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ര​ണ്ടു​വ​ർ​ഷം​ ​മു​ൻ​പ് ​ഇയാൾക്ക് ​ല​ക്ഷ​ങ്ങ​ളു​ടെ​ ​ബാ​ദ്ധ്യ​ത​ ​ഉ​ണ്ടാ​യ​താ​യും​ ​തു​ട​ർ​ന്ന് ​ഇ​യാ​ൾ​ ​നാ​ടു​ക​വി​ടു​ക​യും​ ​മ​ദ്യ​പാ​ന​ത്തി​ന് ​അ​ടി​മ​യാ​കു​ക​യും​ ​ചെ​യ്‌​തി​രു​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​ബ​ന്ധു​ക്ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​തി​രി​കെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​മ​ദ്യാ​സ​ക്തി​ക്കെ​തി​രെ​ ​ചി​കി​ത്സ​ ​ന​ൽ​കി​യി​രു​ന്നു. കുറച്ച് കാലം മുൻപ് നോട്ടിരട്ടിപ്പ് സംഘത്തിലെ ചിലർ ഇവരുടെ പറങ്കിമാംവിളയിലെ വീട്ടിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വീ​ട്ടി​ൽ​ ​നി​ന്ന് ​ഇ​യാ​ളു​ടെ​ ​ഒ​രു​ ​ക​ത്തും​ ​പോ​സ്റ്റോ​ഫീ​സ് ​മു​ഖേ​ന​ ​അ​യ​ച്ച​ ​വേ​റൊ​രു​ ​ക​ത്തും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ത്തി​ൽ​ ​ഇ​യാ​ൾ​ക്ക് ​ഭാ​ര്യ​യെ​ ​സം​ശ​യ​മാ​ണെ​ന്ന് ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ഇവർക്ക് രണ്ടു മക്കളാണ്. പാരാമെഡിക്കൽ വിദ്യാർത്ഥിയായ മൂത്ത മകൻ യാസർ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇളയ മകൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഫൗസിയയാണ്. അ​ബ്ദു​ൾ​ ​റ​ഹീ​മി​ന്റെ​ ​ഒ​രു​ ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫാ​ണ്,​​​ ​മ​റ്റൊ​രു​ ​ഫോ​ണും​ ​ബാ​ഗും​ ​വീ​ട്ടി​ലു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ലെ​ ​ചി​ല​ ​സി.​സി​ ​ടി​വി​യി​ൽ​ ​ഇ​യാ​ൾ​ ​ന​ട​ന്നു​പോ​കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​പ്ര​തി​ക്കാ​യി​ ​ലു​ക്ക് ​ഔ​ട്ട് ​നോ​ട്ടീ​സ് ​പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.​ റൂറൽ എസ്.പി മധു ഐ.പി.എസ്, നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫീക്കർ എന്നിവരുടെ നിർദ്ദേശാനുസരണം പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.​ഇ​യാ​ളെ​ക്കു​റി​ച്ച് ​എ​ന്തെ​ങ്കി​ലും​ ​വി​വ​രം​ ​കി​ട്ടു​ന്ന​വ​ർ​ ​പാ​ലോ​ട് ​പോ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​(​ ​O472​ 2840260​ ​),​ ​സി.​ഐ​ ​(​ 9497987023​),​ ​എ​സ്.​ഐ​ ​(9497980127​)​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ൽ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.