ക​രു​വ​ന്നൂ​ർ​ ​ത​ട്ടി​പ്പ്:​ ​ര​ണ്ട്മു​ൻ​ ​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങൾകൂ​ടി​ ​അ​റ​സ്റ്റിൽ

Tuesday 16 November 2021 12:59 AM IST

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​ര​ണ്ട് ​മു​ൻ​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ ​കൂ​ടി​ ​അ​റ​സ്റ്റി​ൽ.​ ​കെ.​വി.​ ​സു​ഗ​ത​ൻ,​ ​എം.​എ.​ ​ജി​ജോ​ ​രാ​ജ് ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​വ​രെ​ 14​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു. 104​ ​കോ​ടി​യു​ടെ​ ​ത​ട്ടി​പ്പും​ 300​ ​കോ​ടി​യു​ടെ​ ​ക്ര​മ​ക്കേ​ടും​ ​ന​ട​ന്ന​ ​ബാ​ങ്കി​ൽ​ ​ത​ട്ടി​പ്പി​ന് ​കൂ​ട്ടു​നി​ന്നെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ണ് 11​ ​ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ​ ​പ്ര​തി​ ​ചേ​ർ​ത്ത​ത്.​ ​പി​ടി​യി​ലാ​യ​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ ​ഒ​ൻ​പ​താ​യി.​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​അ​മ്പി​ളി​ ​മ​ഹേ​ഷ്,​ ​മി​നി​ ​ന​ന്ദ​ന​ൻ​ ​എ​ന്നി​വ​രാ​ണ് ​ഇ​നി​ ​പി​ടി​യി​ലാ​കാ​നു​ള്ള​ത്.​ ​ഇ​വ​ർ​ ​ഒ​ളി​വി​ലാ​ണെ​ന്നാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​പ​റ​യു​ന്ന​ത്.​ 50​ ​വ​ർ​ഷ​മാ​യി​ ​സി.​പി.​എം.​ ​ഭ​രി​ക്കു​ന്ന​ ​ബാ​ങ്കി​ൽ​ ​വ്യാ​പ​ക​ ​ത​ട്ടി​പ്പ് ​ന​ട​ക്കു​ന്നു​വെ​ന്ന് 2016​ ​മു​ത​ൽ​ ​വി​വ​രം​ ​കി​ട്ടി​യി​ട്ടും​ ​ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ​ ​ത​ട്ടി​പ്പി​ന് ​കൂ​ട്ടു​നി​ന്ന​താ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​സെ​പ്റ്റം​ബ​ർ​ ​ര​ണ്ടി​ന് ​ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ​ ​പ്ര​തി​ ​ചേ​ർ​ത്ത​ത്.​ ​സെ​പ്റ്റം​ബ​ർ​ 13​ ​ന് ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​ദി​വാ​ക​ര​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​നാ​ല് ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഒ​ക്ടോ​ബ​ർ​ 11​ ​ന് ​മൂ​ന്ന് ​ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും​ ​പി​ടി​യി​ലാ​യി.​ ​കേ​സി​ൽ​പ്പെ​ട്ട​ ​ര​ണ്ട് ​പേ​ർ​ ​മ​രി​ച്ചു. ബാ​ങ്ക് ​ഭ​ര​ണ​ ​സ​മി​തി​ ​വ്യാ​പ​ക​ ​ക്ര​മ​ക്കേ​ടാ​ണ് ​ന​ട​ത്തി​യ​തെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ 50​ ​ല​ക്ഷം​ ​വീ​ത​മു​ള്ള​ 279​ ​വാ​യ്പ​ക​ൾ​ ​ഭ​ര​ണ​സ​മി​തി​ ​പ​രി​ശോ​ധി​ക്കു​ക​യോ​ ​അ​ന്വേ​ഷി​ക്കു​ക​യോ​ ​ചെ​യ്യാ​തെ​ ​അ​നു​വ​ദി​ച്ചെ​ന്നും​ ​ത​ട്ടി​പ്പു​കാ​ർ​ക്ക് ​വ്യാ​ജ​ ​അം​ഗ​ത്വം​ ​ചേ​ർ​ക്കു​ന്ന​തി​ന് ​വ്യാ​ജ​ ​രേ​ഖ​ക​ളും​ ​മ​റ്റും​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​കൂ​ട്ടു​നി​ന്നെ​ന്നും​ ​ക്രൈം​ബ്രാ​ഞ്ച് ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.​ ​ക​രു​വ​ന്നൂ​ർ​ ​ത​ട്ടി​പ്പി​ൽ​ ​ആ​ദ്യം​ ​പ്ര​തി​ ​ചേ​ർ​ത്ത​ ​ആ​റ് ​പേ​രി​ൽ​ ​പി.​പി.​ ​കി​ര​ൺ​ ​(31​)​ ​ഒ​ളി​വി​ലാ​ണ്.