ട്രാക്കിലെ മണ്ണ് മാറ്റുന്നത് പുരോഗമിക്കുന്നു; ട്രെയിൻ സർവീസ് വൈകും

Tuesday 16 November 2021 2:17 AM IST

പാറശാല: കനത്ത മഴയിൽ പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് മാറ്റുന്ന ജോലി പുരോഗമിക്കുകയാണെങ്കിലും ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് വൈകുമെന്ന് അധികൃതർ. മണ്ണിടിഞ്ഞ ഭാഗത്ത് പ്രത്യേക ലൈറ്റുകൾ സ്ഥാപിച്ച് രാത്രിയിലും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലികൾ നടക്കുന്നുണ്ട്. എന്നാൽ ഇടവിട്ടുള്ള മഴ ജോലിക്ക് തടസമാകുന്നു. ട്രാക്കിന് സമീപം വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നതും തിരിച്ചടിയാണ്. ഇത് കണക്കിലെടുത്ത് ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ള ഭാഗത്തെ മണ്ണ് പൂർണമായി നീക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയായ ശേഷമേ സർവീസുകൾ ആരംഭിക്കാനാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Advertisement
Advertisement