പൊലീസ് സ്​റ്റേഷനുകളിൽ പ്രമേഹ നിർണയ ക്യാമ്പ്

Tuesday 16 November 2021 2:21 AM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ പ്രമേഹ നിർണയ ക്യാമ്പ് നടത്തുന്നു. സംസ്ഥാനതല ഉദ്ഘാടനം പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി മനോജ് എബ്രഹാം നിർവഹിച്ചു. ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളിലാണ് പ്രമേഹ പരിശോധന നടത്തുന്നത്.

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ തിരുവനന്തപുരം ഘടകമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരിൽ ജീവിതശൈലീരോഗത്തിന്റെ തോതും ഇതോടൊപ്പം പഠനവിധേയമാക്കും. ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ, ഡിസ്ട്രിക്ട് ചെയർപേഴ്സൺ അബ്ദുൾ വഹാബ്. എം, റീജിയണൽ ചെയർപേഴ്സൺ ഡോ.ആർ. ശ്രീജിത്ത്, സോൺ ചെയർപേഴ്സൺമാരായ നീന സരേഷ്, മുരുകൻ. ഇ എന്നിവരും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരും പങ്കെടുത്തു.