രജിസ്‌ട്രേഷൻ തുടങ്ങി

Tuesday 16 November 2021 2:38 AM IST

തിരുവനന്തപുരം:ഇ-ശ്രം പോർട്ടൽ ഭിന്നശേഷിക്കാർക്കുള്ള രജിസ്‌ട്രേഷൻ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. 16നും 59നും മദ്ധ്യേ പ്രായമുള്ള ആദായ നികുതി പരിധിയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രധാൻമന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും രജിസ്റ്റർ ചെയാം. register.eshram.gov.in എന്ന പോർട്ടലിൽ ആധാർ, ബാങ്ക് അകൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി ഒ.ടി .പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയാം. അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും സൗജന്യമായി രജിസ്റ്റർ ചെയാം.

തൊഴിൽ ഭവനിൽ നടന്ന ചടങ്ങിൽ അഡിഷണൽ ലേബർ കമ്മീഷണർ ( എൻഫോഴ്സ്‌മെന്റ് ) ബിച്ചു ബാലൻ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ലേബർ കമ്മീഷണർ ബീനാമോൾ വർഗീസ്, ലേബർ ഓഫീസർ വിജയകുമാർ, ജില്ലാ ലേബർ ഓഫീസർ ബി.എസ്. രാജീവ്, വകുപ്പ് ജീവനക്കാരും പങ്കെടുത്തു.

Advertisement
Advertisement