എസ്.യു.ടിയിൽ രോഗനിർണയ ക്യാമ്പ്
Tuesday 16 November 2021 2:45 AM IST
തിരുവനന്തപുരം: ലോക സി.ഒ.പി.ഡി ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാമ്പ് നടക്കും.ഡോ.സോഫിയ സലീം മാലിക്ക്, ഡോ.അശ്വതി ടി,ഡോ.ആൻ മേരി ജേക്കബ് എന്നിവർ നേതൃത്വം നൽകും.ക്യാമ്പിന്റെ ഭാഗമായി സൗജന്യ പി.എഫ്.ടി പരിശോധന (അടുത്ത സമയത്തെടുത്ത നെഗറ്റീവ് ആന്റിജൻ റിപ്പോർട്ട് നിർബന്ധം) ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് : 9048154777, 9745964777.