സൽമാൻ ഖുർഷിദിനെതിരായ ഹർജി 24ന്
Wednesday 17 November 2021 12:51 AM IST
ന്യൂഡൽഹി: ഹിന്ദുത്വത്തെയും ഐസിസിനെയും താരതമ്യപ്പെടുത്തിയ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാൽ സമർപ്പിച്ച ഹർജി 24ന് കോടതി പരിഗണിക്കും. സൽമാൻ ഖുർഷിദിന്റെ 'അയോദ്ധ്യക്ക് മുകളിലെ സൂര്യോദയം: നമ്മുടെ കാലത്തെ ദേശീയത' എന്ന ഗ്രന്ഥം ജിഹാദി സംഘടനകളായ ഐസിസിനെയും ബോകൊ ഹറാമിനെയും ഹിന്ദുത്വ സംഘടനയുമായി താരതമ്യം ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
കാവി ആകാശം എന്ന പേരിലുള്ള അദ്ധ്യായത്തിലാണ് ഇതുസംബന്ധിച്ചുള്ള പരാമർശം.