രാജ്യത്ത് 8,865 പേർക്ക് കൂടി കൊവിഡ്; 197 മരണം

Wednesday 17 November 2021 12:30 AM IST

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,865 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 287 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 197 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,852 ആയി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,30,793 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇത് 525 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണ്. 24 മണിക്കൂറിനുള്ളിൽ 11,971 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 3,38,61,756 ആയി ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെയാണ്. 0.80 ശതമാനമാണ് 24 മണിക്കൂറിനിടയിലെ പോസിറ്റിവിറ്റി നിരക്ക്.