കൃഷി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന

Tuesday 16 November 2021 11:10 PM IST
കൃഷി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന

കാഞ്ഞങ്ങാട്: ലക്ഷ്മി നഗർ തെരുവിൽ പ്രവർത്തിക്കുന്ന കൃഷിഭവനിൽ കാസർകോട് വിജിലൻസ് മിന്നൽപരിശോധന നടത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡിവൈ.എസ്.പി കെ .വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.ഭൂമി തരംമാറ്റൽ പ്രക്രിയയിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പരിശോധന.

വർഷങ്ങൾ പഴക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. കൈക്കൂലി നൽകാൻ കഴിവുള്ളവർക്കും സ്വാധീനമുള്ളവർക്കും ഭൂമി തരംതിരിക്കൽ വേഗത്തിലാക്കുന്നു എന്നായിരുന്നു ആക്ഷേപം. എന്നാൽ അപേക്ഷകളുടെ ബാഹുല്യവും ജീവനക്കാരുടെ കുറവും അപേക്ഷകൾ തീർപ്പാക്കുന്നതിനെ ബാധിച്ചിട്ടുണ്ടെന്ന് കൃഷിഭവൻ വൃത്തങ്ങൾ പറഞ്ഞു.ഓരോ ഭൂമിയും നേരിട്ടുകണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ തരംമാറ്റൽ തീരുമാനിക്കാൻ സാധിക്കുവെന്നതിനാലാണ് തീർപ്പ് വൈകുന്നതെന്നും അവർ പറയുന്നു. നിലവിൽ ഒരു കൃഷി ഓഫീസറും അസിസ്റ്റന്റും പാർടടൈം സ്വീപ്പറുമാണ് ഇവിടെയുള്ളത്.

Advertisement
Advertisement