മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

Wednesday 17 November 2021 12:45 AM IST
മയക്കുമരുന്നുകളുമായി എക്‌സൈസിന്റെ പിടിയിലായ ജിഷാദ്, ഷഹീർ എന്നിവർ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ മാരക മയക്കുമരുന്നുകളുമായി രണ്ടു പേർ പിടിയിലായി. കോഴിക്കോട് നടക്കാവ് കുന്നുമ്മേൽ ജിഷാദ് (28), നടക്കാവ് ബിസ്‌മില്ല വീട്ടിൽ ഷഹീർ (34) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവിൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷീഷ് ഓയിൽ എന്നിവയ്ക്കു പുറമെ 4 ഡയസപാം ടാബ്‌ലറ്റും പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് ബൈക്കിൽ കടത്തുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ.നിഗീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റിവ് ഓഫീസർ ജി.അനിൽകുമാർ, സി.ഇ.ഒ മാരായ മൻസൂർ അലി, എം.സി.സനൂപ് എന്നിവരുണ്ടായിരുന്നു.