രജിസ്ട്രേഷൻ നടത്തണം

Wednesday 17 November 2021 12:29 AM IST

ആലപ്പുഴ: രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുന്നതിനായി കേന്ദ്ര തൊഴിൽ മന്ത്രാലയം അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്‌ട്രേഷൻ നടത്തും. രജിസ്റ്റർ ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകും. കേന്ദ്ര സർക്കാർ അസംഘടിത മേഖലയിൽ നടത്തുന്ന വിവിധ സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ഇവർക്ക് ലഭിക്കും.

കയർ വ്യവസായ മേഖലയിലെ ഇ.എസ്.ഐ/ഇ.പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കാത്ത ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത 16നും 59നും പ്രായം വരുന്ന എല്ലാ കയർ തൊഴിലാളികളും ഇ ശ്രം പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യണം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാറുമായി ലിങ്ക് ചെയ്ത സിം ഉള്ള ഫോൺ എന്നിവ കരുതണം.