ദു​ൽ​ഖ​ർ​ ​ചി​ത്രം​ ​'​കു​റു​പ്പ്' നെ​റ്റി​ൽ: സൈ​ബ​ർ​ ​ഡോം​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി

Wednesday 17 November 2021 1:00 AM IST

#​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യു​ന്ന​വ​രും​ ​കു​ടു​ങ്ങും

തൃ​ക്കാ​ക്ക​ര​:​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ക്ക് ​ശേ​ഷം​ ​തി​യേ​റ്റ​റു​ക​ൾ​ക്ക് ​പു​ത്ത​ൻ​ ​ഉ​ണ​ർ​വ് ​ന​ൽ​കി​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​'​കു​റു​പ്പ്'​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​വ്യാ​ജ​പ​തി​പ്പ് ​സൈ​റ്റു​ക​ളി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ​ ​കൊ​ച്ചി​ ​സൈ​ബ​ർ​ ​ഡോം​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​നി​ർ​മ്മാ​താ​ക്ക​ളി​ൽ​ ​ഒ​രാ​ളാ​യ​ ​എം.​സ്റ്റാ​ർ​ ​സാ​റ്റ​ലൈ​റ്റ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​അ​നീ​ഷ് ​മോ​ഹ​ന്റെ​ ​പ​രാ​തി​യി​ലാ​ണ് ​കേ​സ്.​ 12​ ​ന് ​റി​ലീ​സാ​യ​ ​ചി​ത്രം​ ​തി​യേ​റ്റു​ക​ളി​ൽ​ ​നി​റ​ഞ്ഞോ​ടു​ന്ന​തി​നി​ടെ​യാ​ണ് ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​യോ​ടെ​ ​സൈ​റ്റു​ക​ളി​ൽ​ ​എ​ത്തി​യ​ത്.​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​നി​ന്നു​ ​പ​ക​ർ​ത്തി​യ​ ​പ്രി​ന്റാ​ണ് ​ടെ​ല​ഗ്രാം,​ ​ത​മി​ഴ് ​റോ​ക്ക​ഴ്സ്,​ ​ത​മി​ഴ് ​ബ്ലാ​സ്റ്റേ​ഴ്‌​സ് ​അ​ട​ക്ക​മു​ള​ള​ ​സൈ​റ്റു​ക​ളി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​മ​ല​യാ​ളം​ ​കൂ​ടാ​തെ​ ​മ​റ്റ് ​നാ​ല് ​ഭാ​ഷ​ക​ളി​ലും​ ​വ്യാ​ജ​ ​പ​തി​പ്പ് ​ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത​ ​ആ​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​ടെ​ല​ഗ്രാ​മി​ന്‌​ ​ക​ത്ത് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സി​നി​മ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യു​ന്ന​വ​രു​ടെ​ ​വി​വ​ര​ങ്ങ​ളും​ ​പൊ​ലീ​സ് ​ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Advertisement
Advertisement