വീട്ടിൽ ഔഷധസസ്യതോട്ടം പദ്ധതി

Wednesday 17 November 2021 3:13 AM IST

തിരുവനന്തപുരം: ഔഷധസസ്യങ്ങളുടെ ഉപയോഗം വഴി പ്രാഥമിക ആരോഗ്യ രംഗത്ത് ഔഷധ സ്വയം പര്യാപ്തതയിലേക്ക് നാം എത്തിച്ചേരണമെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. സെന്റർ ഫോർ ഇന്നോവേഷൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ) നടപ്പിലാക്കുന്ന ദേശീയ ഔഷധസസ്യ ബോർഡിന്റെ ' വീട്ടിൽ ഒരു ഔഷധ സസ്യതോട്ടം ' പദ്ധതിയുടെ തിരുവനന്തപുരം നഗര മേഖലയുടെ ഉദ്ഘാടനം ശാസ്തമംഗലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൗൺസിലർ എസ്. മധുസൂദനൻ നായർ അദ്ധ്യക്ഷനായി. സിസ ബയോഡൈവേഴ്സിറ്റി ഡയറക്ടർ ഡോ.പി.എൻ. കൃഷ്‌ണൻ, കാർഷിക വിഭാഗം ഡയറക്ടർ ഡോ.സി.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. ഡോ. അമൃത നന്ദകുമാറിന്റെയും ഡോ.സി. സുരേഷ്‌കുമാറിന്റെയും നേതൃത്വത്തിൽ ഏകദിന പരിശീലന ക്ലാസ് നടന്നു. എസ്. സുധാകരൻ, രാജേഷ് എ. നായർ, അരുൺകുമാർ. എസ്, റജോ. എം, നോബിൾ എം എന്നിവർ പങ്കെടുത്തു.