ശാസ്ത്രീയ പശുപരിപാലനം

Wednesday 17 November 2021 3:20 AM IST

തിരുവനന്തപുരം: ' ശാസ്ത്രീയമായ പശുപരിപാലനം' എന്ന വിഷയത്തിൽ ആറ് ദിവസത്തെ ക്ലാസ് റൂം പരിശീലനം തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 22 മുതൽ 27 വരെ നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. രജിസ്‌ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. താത്പര്യമുളളവർ 20ന് മുമ്പായി 0471-2440911 എന്ന ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ, തിരുവനന്തപുരം-695004.