കിഴങ്ങുവിള ദിനം

Wednesday 17 November 2021 3:23 AM IST

തിരുവനന്തപുരം: കിഴങ്ങുവിള ദിനമായി സർക്കാർ പ്രഖ്യാപിച്ച വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിനത്തിൽ ഐ.സി.എ.ആർ- സി.ടി. സി.ആർ.ഐ യും ഐ.എസ്.ആർ.സിയും സംയുക്തമായി ആഘോഷച്ചടങ്ങുകൾ സംഘടിപ്പിക്കും. 19നാണ് ഇത്തവണത്തെ തൃക്കാർത്തിക. ഇതിനുമുന്നോടിയായി 17ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ പരിപാടികൾ നടക്കും.

പ്ലാനിംഗ് ബോർഡ് മെമ്പർ ജിജു. പി അലക്‌സ് ഉദ്‌ഘാടനം ചെയ്യും. രാവിലെ 11.30ന് ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് സെക്രട്ടറി ലത മുഖ്യാതിഥിയാകും. പദ്മശ്രീ ലക്ഷമിക്കുട്ടി, പ്ലാന്റ് ജിനോം അവാർഡ് ജേതാവ് റെജി ജോസഫ് എന്നിവരെ ആദരിക്കും.

Advertisement
Advertisement