നാൽപ്പത്തിയഞ്ചുകാരനായ ഭിക്ഷക്കാരന്റെ സംസ്കാരത്തിന് ഒഴുകിയെത്തിയത് ആയിരങ്ങൾ, ഇനി ആ ഭാഗ്യമില്ലല്ലോയെന്ന ദുഃഖത്തിൽ നാട്ടുകാർ

Wednesday 17 November 2021 1:07 PM IST

ബംഗളൂരു: ശവസംസ്കാരത്തിന് എത്തിച്ചേർന്നത് വൻ ജനക്കൂട്ടം. റോഡ് നിറഞ്ഞ് ആദരാ‌ഞ്ജലി അർപ്പിച്ച് കൊണ്ടുള്ള ബാനറുകൾ. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ അന്ത്യയാത്ര. ഏതെങ്കിലും സെലിബ്രിറ്റികളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ മറ്റ് പ്രമുഖരുടെയോ സംസ്കാര ചടങ്ങല്ല. കർണാടക ബെല്ലാരിയിലെ ഹദഗലി നഗരത്തിൽ ഭിക്ഷ യാചിച്ചിരുന്ന ഹുച്ചാ ബാസ്യയെന്ന ബസവയുടെ മരണാനന്തര ചടങ്ങിനാണ് വൻ ജനാവലി പങ്കെടുത്തത്. നാൽപ്പത്തിയഞ്ചുകാരനായ ബസവ ബസ് ഇടിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്. ഞായറാഴ്ചയായിരുന്നു അന്തിമസംസ്കാര ചടങ്ങുകൾ.

ഹദഗലി നഗരത്തിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ബസവയെന്ന ഭിക്ഷക്കാരൻ. ബസവയ്ക്ക് ഭിക്ഷ നൽകുന്നതിലൂടെ ഭാഗ്യം കൈവരുമെന്ന വിശ്വാസവും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. ബസവ ആളുകളെ അപ്പാജി എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. എത്ര രൂപ ഭിക്ഷ നൽകിയാലും ഒരു രൂപ മാത്രം സ്വീകരിച്ച് ബസവ ബാക്കി തിരികെ നൽകുമായിരുന്നെന്ന് നാട്ടുകാർ പങ്കുവയ്ക്കുന്നു.

Advertisement
Advertisement