'യഥാർത്ഥ സെങ്കിനിയ്ക്ക് ' സൂര്യയുടെ സഹായം
Thursday 18 November 2021 2:11 AM IST
ചെന്നൈ: തമിഴ് ചിത്രമായ ജയ് ഭീമിന് പ്രചോദനമായ പാർവതി അമ്മാളിന് സഹായവുമായി സൂപ്പർതാരം സൂര്യ. ചിത്രത്തിലെ നായകൻ സൂര്യയായിരുന്നു. പാർവതി അമ്മാളിനെ നേരിൽ കണ്ട് സൂര്യ 15 ലക്ഷം രൂപയുടെ ചെക്ക് കെെമാറി. 10 ലക്ഷം രൂപയാണ് സൂര്യ പ്രഖ്യാപിച്ചിരുന്നത്. 5 ലക്ഷം രൂപ തന്റെ നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റിന് വേണ്ടിയാണ് നൽകുന്നതെന്ന് സൂര്യ പറഞ്ഞു. ചിത്രത്തിൽ മലയാളിയായ ലിജോ മോളാണ് കേന്ദ്രകഥാപാത്രമായ സെങ്കിനിയെ അവതരിപ്പിച്ചത്.