വടംവലിയുടെ ആവേശത്തിൽ ആഹാ റിലീസിന്
Thursday 18 November 2021 4:05 AM IST
ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് ചിത്രം ആഹാ നവംബർ 19ന് തിയേറ്ററുകളിലേക്ക്. വടംവലി പ്രമേയമാകുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്. മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, സിദ്ധാർത്ഥ ശിവ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഛായാഗ്രാഹകൻ ബോളിവുഡിൽ സജീവമായ രാഹുൽ ബാലചന്ദ്രനാണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സയനോര ഫിലിപ്പ് ആണ് സംഗീതമൊരുക്കുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.