വാക്ക് ഇൻ ഇന്റർവ്യൂ ഇന്ന്

Thursday 18 November 2021 12:00 AM IST

കോട്ടയം: ജില്ലയിലെ വിവിധ ആശുപത്രികളിൽ ആയുഷ് മിഷൻ മുഖേന ലാബ് ടെക്‌നീഷ്യൻ, തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് എന്നീ തസ്തികളിൽ നിയമനത്തിന് ഇന്ന് രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ വാക്ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ: ലാബ് ടെക്‌നീഷ്യൻ-പ്ലസ് ടു, ഡി.എം എൽ .ടി / ബി.എസ്.സി എം.എൽ.ടി ഡിപ്ലോമ. തെറാപ്പിസ്റ്റ്- എസ്.എസ്.എൽ.സി, ഡി.എം ഇ യുടെ ആയുർവേദ തെറാപ്പി കോഴ്‌സ് . ഫാർമസിസ്റ്റ് :എസ്.എസ്.എൽ.സി, ഡി.എം ഇ യുടെ ആയുർവേദ ഫാർമസി കോഴ്‌സ് . ബയോഡേറ്റ, യോഗ്യതയും വിലാസവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാകണം. ഫോൺ 0481- 2568118

Advertisement
Advertisement