വിവാദ കാർട്ടൂൺ: പ്രതിഷേധം ഇന്ന്

Thursday 18 November 2021 12:00 AM IST

കോട്ടയം: കൊവിഡ് പ്രതിരോധത്തിൽ പ്രമുഖസ്ഥാനം വഹിച്ച ഭാരതത്തെ അപമാനിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ച വ്യക്തിക്ക് കേരള ലളിതകലാ അക്കാഡമി അവാർഡ് നൽകിയതിൽ പ്രതിഷേധിച്ച് തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുനക്കര ഗാന്ധി സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. പ്രശസ്ത ചിത്രകാരന്മാരും സാമൂഹ്യ സംസ്കാരിക മേഖലയിലുള്ളവരും പങ്കെടുക്കും. .

ഭാരതത്തെ ലോകരാജ്യങ്ങൾക്ക് മുൻപിൽ വികലമായി ചിത്രീകരിക്കാനും ഭാരതത്തിന്റെ പ്രധാനമന്ത്രിയെ മോശക്കാരനാക്കാനും ഗൂഢലക്ഷ്യമിട്ടിട്ടുളള കാർട്ടൂണിന് പുരസ്‌കാരം നൽകിയതിലൂടെ സി.പി.എമ്മിന് വേണ്ടി വിടുപണി ചെയ്യുന്നവരാണ് അക്കാഡമിയുടെ താക്കോൽ സ്ഥാനങ്ങളിലെന്ന് വ്യക്തമായതായി തപസ്യ കുറ്റപ്പെടുത്തി.

Advertisement
Advertisement